തൊടിയൂർ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
1538911
Wednesday, April 2, 2025 6:07 AM IST
കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതകുമാരി പ്രഖ്യാപനം നടത്തി. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച തീവ്ര മാലിന്യമുക്ത പ്രവർത്തനത്തിനാണ് ഇതോടെ പരിസമാപ്തിയായത്.
സമ്മേളനത്തിൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് തൊടിയൂർ വിജയൻ അധ്യക്ഷനായി. റിപ്പോർട്ട് അവതരണവും പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും ഹരിതകർമസേന അംഗങ്ങളെ ആദരിക്കലും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ നിർവഹിച്ചു.
ഹരിതചട്ടം നൂറുശതമാനം പാലിച്ച് മാലിന്യമുക്തമായ വിവിധ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ.എസ്.കല്ലേലിഭാഗം വിതരണം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.രാജീവ്,സുധീർ കാരിക്കൽ,
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.ശ്രീകല,ഷാനിമോൾ പുത്തൻവീട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ യുവിനോദ്, ടി.ഇന്ദ്രൻ, തൊടിയൂർ വിജയകുമാർ, പി.ഉഷാകുമാരി, എൽ.സുനിത, ടി.സുജാത,എൽ.ജഗദമ്മ, സെക്രട്ടറി സി.ഡെമാസ്റ്റൻ, അസി.സെക്രട്ടറി കെ.കെ. സുനിത,വിഇഒ റാഹിലത്ത് എന്നിവർ പ്രസംഗിച്ചു.