ശ്രീഭൂതനാഥ ക്ഷേത്രത്തിൽ അത്തം ഉത്സവം
1538902
Wednesday, April 2, 2025 5:58 AM IST
ചാത്തന്നൂർ: ശ്രീഭൂതനാഥ ക്ഷേത്രത്തിലെ ദശദിന ഉത്സവത്തിന് മൂന്നിന് കൊടിയേറും. പതിവ് പൂജകൾക്ക് ശേഷം രാവിലെ ഒമ്പതിന് ശേഷം ക്ഷേത്രം തന്ത്രി നീലമന ഇല്ലം കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. ഉച്ചയ്ക്ക് കൊടിയേറ്റ് സദ്യയും വൈകുന്നേരം 6.45ന് സായാഹ്നഭക്ഷണവും ഉണ്ടാകും. രാത്രി 7.45 ന് മേജർ സെറ്റ് കഥകളി - കിരാതം.
ഉത്സവത്തിന് മുന്നോടിയായി കഴിഞ്ഞ 30 മുതൽ ക്ഷേത്രസന്നിധിയിൽ രാത്രി കലാപരിപാടികൾ നടന്നുവരികയാണ്. ഇന്ന് രാത്രി 6.30 ന് തിരുവാതിര, 7.30 ന് സിനിമാറ്റിക് ഡാൻസ്,രണ്ടിന് രാത്രി 6.30 ന് തിരുവാതിര, കൈകൊട്ടിക്കളി, 7.30 ന് നൃത്തനൃത്യങ്ങൾ. മൂന്നിന് കൊടിയേറ്റിന് ശേഷം എല്ലാ ദിവസവും രാവിലെ 7.30 മുതൽ ഉത്സവനാളുകളിൽ എല്ലാ ദിവസവും കൊടിമര ചുവട്ടിൽ നിറപറ സമർപ്പണം നടത്താം.
ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമേ നാലിന് വൈകുന്നേരം അഞ്ചിന് കമ്പടികളി ,6.15ന് സോപാന സംഗീതം, രാത്രി 7.30ന് ഡാൻസ് ധമാക്ക. രാവിലെ 10ന് ഉത്സവബലിദർശനം 6.45 ന് സായാഹ്ന ഭക്ഷണം, രാത്രി 7.30 ന് കോമഡി ഷോ.
ആറിന് വൈകുന്നേരം 6.45ന് സായാഹ്ന ഭക്ഷണം, രാത്രി ഏഴിന് ഭക്തിഗാനസുധ,എട്ടിന് വൈകുന്നേരം 6.30ന് സായാഹ്ന ഭക്ഷണം, 6.45 ന് ക്ലാസിക്കൽ ഡാൻസ്, രാത്രി 7.30 ന് നാടു പ്രസാദം.
എട്ടിന് ഉച്ചയ്ക്ക് 12.30 ന് അന്നദാനം വൈകുന്നേരം ആറിന് തിടമ്പ് സമർപ്പണം. ഏറം വയലിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ തിടമ്പ് എഴുന്നെള്ളിക്കും. തുടർന്ന് സായാഹ്നഭക്ഷണം, രാത്രി 7.30 ന് വൈഷ്ണവേയം നൃത്ത നാടകവും.
ഒന്പതിന് ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകുന്നേരം നാലിന് തിരുവാഭരണ ഘോഷയാത്ര, 6.45ന് സായാഹ്ന ഭക്ഷണം, രാത്രി ഏഴിന് ഗാനമേള, 10ന് രാവിലെ 8.30 ന് പ്രഭാത ഭക്ഷണം, വൈകുന്നേരം ആറിന് പൂരചമയവും ദേശവിളക്കും 6.30 ന് ശ്രീ ഭൂതനാഥനും മറ്റ് ദേവതകൾക്കും ഉടയാട സമർപ്പണം 6.45 ന് സായാഹ്ന ഭക്ഷണം, രാത്രി ഏഴിന് ഗാനമേള. 11ന് ഉത്രംവിളക്ക് ഉത്സവം. 12ന് അത്ത മഹോത്സവം.