ഭവന നിർമാണ ധനസഹായം നൽകി
1538910
Wednesday, April 2, 2025 5:58 AM IST
തേവലക്കര: പാലക്കൽ തെക്ക് 3702-നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ധനസഹായം നൽകി. എൻഎസ്എസ് ചങ്ങനാശേരി ഹെഡ് ഓഫീസിൽ നിന്നും നൽകി വരാറുള്ള എൻഎസ്എസ് സാമൂഹ്യക്ഷേമ പദ്ധതി പ്രകാരമുള്ള ഭവന നിർമാണ ധനസഹായമായ ഒരു ലക്ഷം രൂപയുടെ ആദ്യ ഗഡുവായ അമ്പതിനായിരം രൂപയുടെ ചെക്ക് കഴിഞ്ഞദിവസം പൊതുയോഗത്തിൽ വച്ച് കരയോഗ അംഗമായ അംബികയ്ക്ക് കരയോഗം പ്രസിഡന്റ് ആർ. ശിവദാസൻ പിള്ള നൽകി.
സെക്രട്ടറി ഡി.സുനിൽകുമാർ ട്രഷറർ അച്യുതൻപിള്ള വൈസ് പ്രസിഡന്റ് സോമൻ പിള്ള വനിതാ സമാജം സെക്രട്ടറി കവിത വിജയകുമാർ മറ്റു കരയോഗം ഭാരവാഹികൾ വനിതാ സമാജ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.