പു​ന​ലൂ​ർ: വൈ​ദി​ക ജി​ല്ല എം​സി​വൈ​എം ഈ ​വ​ർ​ഷ​ത്തെ ക​ർ​മ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഡ​യ​റ​ക്ട​ർ ഫാ.​റെ​ജി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ വി​കാ​രി ഫാ.​ഡോ. ജോ​ൺ സി ​സി, എം ​സി വൈ ​എം പ്ര​സി​ഡ​ന്‍റ് ലി​ജോ, ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ.​സി​റി​ൽ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ജോ, ജ​ഡ്ജ് ജാ​നി​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ത്ത​നാ​പു​രം സെ​ന്‍റ് സേ​വ്യേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.