അലയമൺ ഇനി ഹരിത പഞ്ചായത്ത്
1538585
Tuesday, April 1, 2025 6:23 AM IST
അഞ്ചൽ : അലയമൺ പഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പ്രമോദിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് എം. ജയശ്രീ ഹരിത പ്രഖ്യാപനം നടത്തി.
മാലിന്യ സംസ്കരണവും നിർമാർജനവും ഓരോ പൗരന്റെയും കടമയും കർത്തവ്യവുമാണെന്നും പഞ്ചായത്തോ അല്ലെങ്കിൽ സമാന സ്ഥാപനങ്ങളുടെയോ മാത്രം ഉത്തരവാദിത്തമായി മാത്രം കാണാതെ എല്ലാവരും ഒറ്റക്കെട്ടായി മാലിന്യമുക്ത നാടിനായി പ്രവർത്തിക്കണമെന്നും പ്രസിഡന്റ്് പറഞ്ഞു.
ഹരിത പഞ്ചായത്തിനായി മുൻനിരയിൽ നിന്നു പ്രവർത്തിച്ചവരെ ചടങ്ങിൽ അനുമോദിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുരളി, മിനിദാനിയേൽ, ഗീതാകുമാരി, ഹരിത കേരളം മിഷൻ ആർപി സ്മിത, ശുചിത്വ കേരളം മിഷൻ ആർപി ഭാഗ്യശ്രീ, പഞ്ചായത്ത് സെക്രട്ടറി ആർ. ബിജു കുമാർ തുടങ്ങിയവർ പ്രസം ഗിച്ചു.