ലഹരിക്കെതിരേ സാമൂഹിക ജാഗ്രത ശക്തമാക്കണം : ബിഷപ് പോള്‍ ആന്റണി മുല്ലശേരി
1538595
Tuesday, April 1, 2025 6:23 AM IST
കൊല്ലം: കേരളത്തിന്റെ ഭാവിക്കുമേല്‍ ഇരുട്ടുവീഴ്ത്തിയിരിക്കുന്ന ലഹരി വിപത്തിനെതിരേ സാമൂഹിക ജാഗ്രത ശക്തമാക്കണമെന്ന് കൊല്ലം ബിഷപ് പോള്‍ ആന്റണി മുല്ലശേരി.
ലഹരിവിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലഹരിക്കെതിരേയുള്ള പോരാട്ടങ്ങളില്‍ ഭരണകൂടത്തോടൊപ്പം പൊതുസമൂഹവും അണിനിരക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ലഹരിമുക്ത കുടുംബം എന്ന ലക്ഷ്യവുമായി ഇടവകകളും ഉണര്‍വ് ലഹരിവിമുക്ത കാമ്പസ് പദ്ധതിയുമായി വിദ്യാലയങ്ങളും ക്രേന്ദീകരിച്ച് രൂപതയിലെ ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദിനാചരണത്തിന്റെ ഭാഗമായി രൂപതയിലെ ഇടവകളിലും കുടുംബങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിമോചന ദീപം തെളിയിക്കുകയും വിവിധ ബോധവത്കരണ പരിപാടികള്‍ നടത്തുകയും ചെയ്തു. ദിനാചരണത്തിന്റെ രൂപതാതല പരിപാടികള്‍ തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് യോഹന്നാന് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. മില്‍ട്ടണ്‍ ജോര്‍ജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് സെബാസ്റ്റ്യന്‍, ക്രിസ്റ്റഫര്‍ ഹെൻഡ്രി ഗ്ലാഡോ ഹെൻഡ്രി, സംസ്ഥാന സ്രെകട്ടറി എ. ജെ. ഡിക്രൂസ്, ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ്, സജീവ് പരശുവിള, അഡ്വ.എമേഴ്സണ്‍, ഇഗ്നേ എം എസ് എം സെറാഫിന്, മേഴ്സി യേശുദാസ്, തോപ്പില്‍ സെബാസ്റ്റ്യൻ, ബിനു മുതാക്കര, ജി. ജോസഫ്, സന്തോഷ് സേവ്യര്‍, നാന്‍സി, ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.