വാർഷികാഘോഷം
1538922
Wednesday, April 2, 2025 6:12 AM IST
ചവറ : ബിസി ക്രിയേറ്റീവ് സെന്റർ ആൻഡ് ലൈബ്രറിയുടെ വാർഷിക ആഘോഷങ്ങൾ നാളെ മുതൽ ആറ് വരെ നടക്കും. നാളെ രാവിലെ ഒന്പത് മുതൽ നാടക ശില്പശാല. അമാസ്.എസ്. ശേഖർ, ഷാജി ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിൽ നടക്കും.
വൈകുന്നേരം 6 .30 മുതൽ കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്രപ്രദർശനം. നാലിന് ഉച്ചയ്ക്ക് രണ്ടു മുതൽ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കുള്ള അഖിലകേരള ക്വിസ് മത്സരം.
ക്വിസ് മത്സര ഉദ്ഘാടനം ഡോ.രാജു നാരായണ സ്വാമി നിർവഹിക്കും.അഞ്ചിന് വൈകുന്നേരം ആറിന് ബിസി ക്രിയേറ്റീവ് സെന്ററിലെ കുട്ടികളും പ്രാദേശിക കലാപ്രതിഭകളും അണിനിരക്കുന്ന കലാപരിപാടികൾ.ആറിന് വൈകുന്നേരം അഞ്ചു മുതൽ ബിസി ക്രിയേറ്റീവ് സെന്റർ കലാപ്രതിഭകൾ അഭിനയിച്ച്, അവതരിപ്പിക്കുന്ന ഹ്രസ്വ ചലച്ചിത്രപ്രദർശനം. വൈകുന്നേരം ആറ് മുതൽ സാംസ്കാരിക സമ്മേളനം.
കവി പ്രഫ. വി. മധുസൂദനൻ നായർ, കഥാകൃത്ത് സുഭാഷ് ചന്ദ്രൻ, നാടക ചലച്ചിത്രതാരം സന്ധ്യാരാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിൽ "ചവറ .എ. ബാലചന്ദ്രൻ സ്മൃതി' കവിതാ പുരസ്കാരം നേടിയ അരുൺകുമാർ അന്നൂറിനുള്ള അവാർഡും ദേവൻ സ്മാരക വിദ്യാധനം സ്കോളർഷിപ് വിതരണവും നടക്കും.