എസ്പിസി സഹവാസ ക്യാമ്പിന് നിറം പകർന്ന് സെറിമോണിയൽ പരേഡ്
1513324
Wednesday, February 12, 2025 5:48 AM IST
കൊല്ലം: സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, ചാത്തന്നൂർ എഎസ്പി ദീപക്ക് ധൻകർ, കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി തുടങ്ങിയവർ കേഡറ്റുകൾ സംവദിച്ചു.
തിരുവനന്തപുരം റേഞ്ച് ഡിഐജിയ അജിതാ ബീഗം കേഡറ്റുകളുമായി സംവാദം നടത്തി. സെറിമോണിയൽ പരേഡോടെ സമാപിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു.
എസ്പിസിയുടെ ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ എസ്പി ജിജി നേതൃത്വം നൽകി. അസിസ്റ്റന്റ് നോഡൽ ഓഫീസർ ബി. രാജേഷ്, ഷഹീർ, കമ്യൂണിറ്റി പോലീസ് ഓഫീസേഴ്സ്, ഡ്രിൽ ഇൻസ്ട്രക്ടർ എന്നിവർ സന്നിഹിതരായിരുന്നു.