എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന് പുതുക്കാന്‍ അവസരം
1513323
Wednesday, February 12, 2025 5:48 AM IST
കൊല്ലം: 1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന് പുതുക്കുന്നതിന് ഏപ്രില്‍ 30 വരെ അവസരം.
പ്രത്യേക പുതുക്കല്‍ അപേക്ഷകള്‍ ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ മുഖേനയോ ദൂതന് മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ നല്‍കണം.