ചണ്ണപ്പേട്ട- ബീഡിമുക്ക് റോഡിൽ ഗതാഗത നിയന്ത്രണം
1513316
Wednesday, February 12, 2025 5:48 AM IST
കൊല്ലം: ബീഡിമുക്ക് ചണ്ണപ്പേട്ട റോഡ് പുനര്‍നിര്‍മാണത്തിനായി അഞ്ച് ദിവസത്തേക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ചണ്ണപ്പേട്ടയില്‍ നിന്ന് ബീഡിമുക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുല്ലാഞ്ഞിയോട് മീന്‍കുളം വഴിയും തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു.