സുരക്ഷാ ജീവനക്കാരും ഹൗസ് കീപ്പിംഗ് ജീവനക്കാരും ഇന്ന് പണിമുടക്കും
1513068
Tuesday, February 11, 2025 5:40 AM IST
ചാത്തന്നൂർ:പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലെ കരാർ ജീവനക്കാരും സുരക്ഷാജീവനക്കാരും ഇന്ന് സൂചനാ പണിമുടക്ക് നടത്തും. വിമുക്തഭടൻമാരെയാണ് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ സുരക്ഷാജീവനക്കാരായി നിയമിച്ചിച്ചത്. 70 പേർ ജോലി ചെയ്യുന്നുണ്ട്. എല്ലാ വർഷവും ശമ്പളം കുടിശിക ആകാറുണ്ടെന്ന് ഇവർ പറയുന്നു.
പ്രതിദിനം 755 രൂപയാണ് വേതനം. ജീവനക്കാരുടെ ശമ്പളം ഹാജർ അനുസരിച്ച് ആരോഗ്യ വകുപ്പാണ് കെക്സ്കോണിന് നൽകുന്നത്. കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ പഴയ സുരക്ഷാ ജീവനക്കാർ ജോലി ഉപേക്ഷിച്ച് പോയി.
ശുചീകരണവിഭാഗത്തിലെയും മറ്റ് വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും നാല് മാസത്തെ ശമ്പളം നൽകാനുണ്ട്. എല്ലാ മാസവും 10 ന് മുന്പ് ശമ്പളം കൊടുക്കുക, കുടിശിക തീർക്കാൻ സത്വര നടപടി സ്വീകരിക്കുക, സുരക്ഷാ ജീവനക്കാരുടെ കരാർ പുതുക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെക്സ് കോൺ പ്രിൻസിപ്പാളിന് നിവേദനം നൽകി.