ബൈക്ക് മോഷ്ടാവ് പിടിയിൽ
1513305
Wednesday, February 12, 2025 5:41 AM IST
പുനലൂര്‍: തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണക്കേസിലെ പ്രതി പുനലൂരില്‍ റെയില്‍വേ പോലീസിന്റെ പിടിയില്‍.
ചങ്ങനാശേരി തെങ്ങണം സ്വദേശി ആല്‍ഫ്രഡ് (19) ആണ് പിടിയിലായത്. ഗുരുവായൂര്‍-മധുര ട്രെയിനിൽ നിന്ന് ഇന്നലെ ഉച്ചയ്ക്കാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് തൃപ്പൂണിത്തുറ പോലീസിന് കൈമാറി.
ഗുരുവായൂര്‍-മധുര തീവണ്ടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ മോഷണക്കേസില്പ്പെട്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് എസ്എച്ച്ഒ ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയായിരുന്നു. വിവരം ഉടന്‍തന്നെ തൃപ്പൂണിത്തുറ പോലീസില്‍ അറിയിക്കുകയായിരുന്നു.