കെഎസ്എസ്പിയു സമ്മേളനം നടന്നു
1513308
Wednesday, February 12, 2025 5:41 AM IST
കൊട്ടാരക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊട്ടാരക്കര സൗത്ത് യൂണിറ്റ് വാർഷിക സമ്മേളനം പെൻഷൻ ഭവനിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് സി. ശശിധരൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം നഗരസഭ ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണൻ മേനോൻ ഉദ്ഘാടനം ചെയ്തു.
കെഎസ്എസ്പിയു സംസ്ഥാന വൈസ് പ്രസിഡന്റ് ചെല്ലപ്പൻ ആചാരി, ബ്ലോക്ക് സെക്രട്ടറി സി. രവീന്ദ്രൻ, യൂണിറ്റ് സെക്രട്ടറി എൻ.വിജയൻ, ട്രഷറര്‍ പി.വൈ.രാജു എന്നിവർ പ്രസംഗിച്ചു.
സാംസ്കാരിക വേദി കൺവീനർ നീലേശ്വരം സദാശിവൻ നഗരസഭയുടെ പുതിയ ചെയർമാനെ ആദരിച്ചു. ഭാരവാഹികളായി സി. ശശിധരൻ പിള്ള- പ്രസിഡന്റ്, എൻ. വിജയൻ - സെക്രട്ടറി, പി.വൈ. രാജു - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
വല്ലം രാമകൃഷ്ണപിള്ള, ഷഫീക് സാഹിബ്, നീലേശ്വരം സാദാശിവൻ, പികെ. ശ്യാമള, ടി. ഗോപാലകൃഷ്ണൻ, പി. കൃഷ്ണൻ കുട്ടി, വി.എസ്. സനൽ കുമാർ, എസ്. എസ്. അനിൽകുമാർ, ശ്രീജയൻ, ലക്ഷ്മി, തങ്കമണിമു കേഷ് എന്നിവർ പ്രസംഗിച്ചു.