ഖാദി റിബേറ്റ് മേളയ്ക്ക് തുടക്കം
1513317
Wednesday, February 12, 2025 5:48 AM IST
കൊല്ലം: സര്‍വോദയപക്ഷം പ്രമാണിച്ച് ജില്ലയില്‍ ഖാദി റിബേറ്റ് മേളക്ക് തുടക്കമായി. ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസില്‍ നടന്ന ജില്ലാതല ഉദ്ഘാടനം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ അഡ്വ. എ.കെ. സവാദ് നിര്‍വഹിച്ചു.
ഖാദി ബോര്‍ഡ് മെമ്പര്‍ അഡ്വ. രണദിവെ അധ്യക്ഷനായി. തുണിത്തരങ്ങള്‍ക്ക് 14 വരെ സ്പെഷല്‍ റിബേറ്റ് ലഭിക്കും. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെയും പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വരെയും റിബേറ്റുണ്ടാകും.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ലഭിക്കും. ഖാദി ഗ്രാമ സൗഭാഗ്യ കൊല്ലം കര്‍ബല ജംഗ്ഷന് (ഫോണ്‍: 04742742587), കൊട്ടാരക്കര പുലമണ്‍ ജംഗ്ഷന് (04742650631) മൊബൈല്‍ സെയില്‍സ് വാന്‍ എന്നിവിടങ്ങളില്‍ തുണിത്തരങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04742743587 നമ്പറില്‍ ബന്ധപ്പെടാം.