സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ ശതോത്തര രജതജൂബിലി നിറവിൽ
1513310
Wednesday, February 12, 2025 5:41 AM IST
കൊല്ലം: സെന്റ്അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ ശതോത്തര രജത ജൂബിലി ആലോഷിക്കുന്നു. സ്കൂളിന്റെ 125ാം വാർഷിക ആലോഷം ഒരു വർഷം നീണ്ടുനിൽക്കും.കൊല്ലം രൂപത കോർപ്പറേറ്റ് മാനേജ്മെന്റ്, പൂർവ വിദ്യാർഥികൾ, മുൻ അധ്യാപകർ, പിടിഎ, അഭ്യുദയ കാംക്ഷികൾ എന്നിവർ സംയുക്തമായാണ് ആലോഷം സംഘടിപ്പിക്കുന്നത്.
125 വൃക്ഷത്തൈകൾ നടീൽ, വിദ്യാർഥികൾ - അധ്യാപകർ - പൂർവ വിദ്യാർഥികൾ എന്നിവർക്കായി വിവിധ പരിപാടികൾ, സ്കൂളിന്റെ ചരിത്രം പ്രതിപാദിക്കുന്ന എക്സിബിഷൻ, സെമിനാറുകൾ, സഹപാഠിക്കൊരു സ്ഹേന ഭവനം നിർമാണ പദ്ധതി തുടങ്ങിയവ ആഘോഷ ഭാഗമായി നടത്തും.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നാളെ രാവിലെ 10-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി. ജഗതി രാജ് നിർവഹിക്കും.
കൊല്ലം മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ അധ്യക്ഷത വഹിക്കും. രൂപത എഡ്യൂക്കേഷണൽ സെക്രട്ടറി ഫാ. ബിനു തോമസ്, സ്കൂൾ ലോക്കൽ മാനേജർ ഫാ. സിയോൺ ആൽഫ്രഡ്, കൊല്ലം വിദ്യാഭ്യാഭ്യാസ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ. ലാൽ തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ എസ്. മിൽട്ടൺ, വർക്കിംഗ് ചെയർമാൻ ജയകുമാർ, ജയൻ, പ്രിൻസിപ്പൽ ജി. സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ എ.ടി. സുജിത്ത്, കൈപ്പുഴ റാം മോഹൻ എന്നിവർ സംബന്ധിച്ചു.