കേന്ദ്ര ബജറ്റിനെതിരെ പേരയത്ത് പ്രതിഷേധ പ്രകടനം നടത്തി
1513312
Wednesday, February 12, 2025 5:41 AM IST
കുണ്ടറ: സിപിഐ പേരയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ബജറ്റിനെതിരെ പേരയത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
പ്രകടനത്തിന് എ. ഗ്രേഷ്യസ്, സോണി വി. പള്ളം, ഇ. ഫ്രാൻസിസ്, ജോൺ വിൻസന്റ്, പ്രീ ഷിൾഡ വിൽസൺ, ടി. പ്രസാദ്, ജെ. റോയി, തോമസ് കോശി, എസ്. സജീവ്, എസ്. ജോസ്, ആനി ബഞ്ചമിൻ, ശ്രീകണ്ഠൻ നായർ, സിജിൻ ജോർജ്, ഇ. വിൽഫ്രഡ്, എസ്. ഹർഷകുമാർ, ശശി ജോഷ്, രഞ്ജിത്ത്, ബി.യേശുദാസൻ, രാജി, വൈ. സുരേഷ്, ടി.പി. ജോസഫ്, റിജു ജോയി, ഷൈജു, ദീപിക്, എഡിസൺ, അഡോൾഫസ്, ടോണി ജോർജ്, അജി ജയിംസ്, അലക്സ്, രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് പേരയം ജംഗ്ഷനിൽ സിപിഐ പേരയം എൽസി സെക്രട്ടറി സോണി വി. പള്ളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം പാർട്ടി ജില്ലാ കൗൺസിൽ അംഗം എ. ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. ജോൺ വിൻസന്റ്, ഇ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.