പേരയം പഞ്ചായത്തിലെ വികസനത്തിന് 1.30 കോടി അനുവദിച്ചു
1513318
Wednesday, February 12, 2025 5:48 AM IST
കുണ്ടറ: പേരയം പഞ്ചായത്തിലെ വിവിധ വികസന വികസന പ്രവർത്തനങ്ങൾക്ക് 1.30 കോടി അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര അറിയിച്ചു.
പേരയം ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനായി നാഷണൽ ആയുഷ് മിഷനിൽ നിന്ന് 30 ലക്ഷം,തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ ശിപാർശ പ്രകാരം പടപ്പക്കര ഒന്നാം വാർഡിലെ നെല്ലി മുക്കം റോഡ് പുനരുദ്ധാരണം - 20 ലക്ഷം, മുളവന ഒമ്പതാം വാർഡിലെ ഇഎസ്ഐ -കുഴിക്കലഴികത്ത് വരമ്പ് റോഡ് - 15 ലക്ഷം വീതം അനുവദിച്ചു.
ഏഴാം വാർഡിലെ ഇടമല ഷാപ്പ് മുക്ക് ജംഗ്ഷൻ -ഇടമലച്ചിറ റോഡ് - 15 ലക്ഷം, പി.സി.വിഷ്ണുനാഥ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 5,6 വാർഡുകളിലെ വരമ്പേൽ ജംഗ്ഷൻ - കളിയിലഴികത്ത് റോഡിന്റെ പുനരുദ്ധാരണത്തിനായി 15 ലക്ഷം,കാഞ്ഞിരകോട് ക്രിസ്തുരാജ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻഅഞ്ച് ലക്ഷം വീതം അനുവദിച്ചു.
എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പടപ്പക്കര രണ്ടാം വാർഡിൽ സ്മാർട്ട് അങ്കണവാടി നിർമാണത്തിനായി 15 ലക്ഷം, പേരയം പത്താം വാർഡിലെ സ്മാർട്ട് അങ്കണവാടി നിർമാണത്തിനായി 15 ലക്ഷം വീതം അനുവദിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 99 ലക്ഷം ചെലവഴിച്ച് നിർമിക്കുന്നപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം അടുത്തയാഴ്ച നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.