കുണ്ടറയിൽ അഞ്ച് കോടി അനുവദിച്ചു
1513085
Tuesday, February 11, 2025 5:48 AM IST
കുണ്ടറ: സംസ്ഥാന ബജറ്റില്‍ കുണ്ടറ നിയോജക മണ്ഡലത്തിലെ റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമായി അഞ്ച് കോടി അനുവദിച്ചതായി പി.സി. വിഷ്ണുനാഥ് എംഎല്‍എ അറിയിച്ചു. കുണ്ടറയിലെ പ്രധാന റോഡുകളില്‍ ഒന്നായ കൊട്ടിയം - കുണ്ടറ റോഡിന്റെ കണ്ണനെല്ലൂര്‍ -തഴുത്തലവരെയുളള ഭാഗം നവീകരിക്കലിന് ഒരു കോടി, കേരളപുരം - ആയൂര്‍ റോഡിന് ഒരു കോടി, നല്ലില ഇഎസ്ഐ റോഡിന്റെ അവസാനഘട്ട നിര്‍മാണത്തിനായി ഒരു കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയ കൊട്ടിയം - കുണ്ടറ റോഡിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ടം ടെൻഡർ നടപടികളിലേയ്ക്ക് കടന്നു. മൂന്നാം ഘട്ടം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രണ്ട് ദേശീയപാതകളെ ബന്ധിപ്പിക്കുന്ന റോഡ് സഞ്ചാരയോഗ്യമാകും. അതോടൊപ്പം തൃക്കോവില്‍വട്ടം പളളിമണ്‍ ഗവ.എല്‍പിഎസിന് കെട്ടിടത്തിനായി ഒരു കോടിയും വകയിരുത്തിയതായി അറിയിച്ചു.