കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു : മൂന്ന് വാഹനങ്ങൾക്ക് കേടുപാടുണ്ടായി
1513300
Wednesday, February 12, 2025 5:33 AM IST
പുനലൂർ: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂർ ഇന്ത്യൻ ബാങ്കിന് സമീപം ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് അപകടം ഉണ്ടായത്.
ബസ് ഡ്രൈവർ ഉറങ്ങിപ്പോയതോ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോ ആയിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിന് സമീപത്തു റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച ബസ് സമീപത്തുകിടന്ന ഒരു കാറിൽ തട്ടി നിൽക്കുകയായിരുന്നു.
അപകട സമയത്ത് പ്രദേശത്ത് കാൽനട യാത്രക്കാർ ഉൾപ്പെടെ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. പുനലൂരിൽ നിന്ന് പെരുമൺ ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.