പുതിയകാവ് അമൃത വിദ്യാലയത്തിൽ വാർഷിക ദിനാഘോഷം
1513314
Wednesday, February 12, 2025 5:41 AM IST
കൊല്ലം: പുതിയകാവ് അമൃത വിദ്യാലയത്തിൽ വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. അമൃത കലാസന്ധ്യ എന്നപേരിൽ സംഘടിപ്പിച്ച വാർഷിക ദിനാഘോഷ പരിപാടിയിൽ ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി മുഖ്യാതിഥിയായിരുന്നു.
പുതിയകാവ് അമൃത വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ വിവിധ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ വിജയികൾക്ക് സമ്മാനം നൽകി. കലാപരിപാടികളും നടന്നു. അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി, അമൃത വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയും ഇന്ത്യൻ ആർമിയിലെ റെജിമെന്റൽ മെഡിക്കൽ ഓഫീസറുമായ ക്യാപ്റ്റൻ എസ്.അഭിരാം എന്നിവർ പ്രസംഗിച്ചു.