വ്യാപാരി വ്യവസായി ഏകോപന സമിതി: ടി. നസറുദീനെ അനുസ്മരിച്ചു
1513311
Wednesday, February 12, 2025 5:41 AM IST
കൊട്ടാരക്കര: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ടി. നസിറുദീന്റെ മൂന്നാം ചരമവാർഷികം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകളോടെ കൊട്ടാരക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു.
കെ.ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റെജിമോൻ വർഗീസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം.എം. ഇസ്മായിൽ, സെക്രട്ടറി പി.കെ. വിജയകുമാർ, ട്രഷറർ എം.എച്ച്. സലീം, യൂത്ത് വിംഗ് പ്രസിഡന്റ് എസ്. ഉമേഷ്കുമാർ, തൃക്കണ്ണമംഗൽ ജോയികുട്ടി, ടി.യു. ജോൺസൺ, അനിൽ പകലോമറ്റം, ഹാരിസൺ ലൂക്ക്, ദീപു തര്യൻ, അജു വർഗീസ്, സുബീഷ് മാത്യു എന്നിവർ പ്രസംഗിച്ചു.