വിശുദ്ധ കുരിശിന്റെ പ്രയാണത്തിന് സമാപനം
1513319
Wednesday, February 12, 2025 5:48 AM IST
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിൽ ജൂബിലി 2025 വർഷത്തോടനുബന്ധിച്ച് രൂപതയിൽ നിന്ന് പ്രയാണം ആരംഭിച്ച വിശുദ്ധ കുരിശിന്റെ ഇടവക തല പ്രയാണം സമാപിച്ചു.
നീണ്ടകര ഫെറോനയിലെ ജൂബിലി 2025 തീർഥാടന കേന്ദ്രമായ കോവില്‍ത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിലെ കുരിശിന്റെ പ്രയാണം വിവിധ ദേശങ്ങൾ സഞ്ചരിച്ച് കഴിഞ്ഞദിവസം സമാപിച്ചു. ബിസിസിയുടെ നേതൃത്വത്തിൽ വാർഡുകളിലെ വിവിധ ഇടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിൽ വിശുദ്ധ കുരിശ് എത്തിച്ച് പ്രാർഥനകൾ സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. മിൽട്ടൻ ജോർജിന്റെ മുഖ്യ കാർമികത്വത്തിൽ അജപാലന സമിതി സെക്രട്ടറി റോബർട്ട് വാലന്റൈൻ, ഇടവക കോ ഓർഡിനേറ്റർ വർഗീസ് എം. കൊച്ചുപറമ്പിൽ, ജൂബിലി കൺവീനർ അജികുമാർ, കമ്മിറ്റി അംഗങ്ങളായ യോഹന്നാൻ ആന്റണി, വിൻസന്റ്, നിക്സൺ, സേവ്യർ ഡിക്രൂസ്, വാർഡ് കോഡിനേറ്റർമാർ, ആനിമേറ്റർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ന് വൈകുന്നേരം നാലോടെ സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ നിന്ന് വിശുദ്ധ കുരിശ് വടക്കുംതല മൂന്ന് രാജാക്കന്മാരുടെ പള്ളിയിൽ എത്തിക്കും. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കുരിശു പ്രയാണം തുടരും.
തീർഥാടന ദേവാലയമായ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിൽ വിവിധ ഇടങ്ങളിൽനിന്നും വിശ്വാസികൾ എത്തി പ്രാർഥനകൾ നടന്നുവരുന്നു.