കെപിഎസ്ടിഎ പ്രതിഷേധ പ്രകടനവും ധർണയും നടത്തി
1513315
Wednesday, February 12, 2025 5:48 AM IST
കൊല്ലം: സംസ്ഥാന ബജറ്റിൽ അധ്യാപകരെയും ജീവനക്കാരെയും അവഗണിച്ചതിൽ പ്രതിഷേധിച്ച് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് പ്രതിഷേധ പ്രകടനവും ചിന്നക്കടയിൽ ധർണയും നടത്തി.
പൊതുവിദ്യഭ്യാസ മേഖലയ്ക്ക് ബജറ്റ് അനുവദിച്ച 2391.13 കോടി കഴിഞ്ഞ ബജറ്റിന്റെ ആവർത്തനമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ബി. ജയചന്ദ്രൻപിള്ള ധർണയുടെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പദ്ധതികളിൽ യൂണിഫോം അലവൻസ് ഉൾപ്പെടെ ഭൂരിഭാഗവും നടപ്പിലാക്കാത്തതാണ്. പുതിയ നിർദേശങ്ങളും പദ്ധതികളും ഇല്ലാത്ത ബജറ്റ് നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ വഞ്ചിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ്, ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എ. ഹാരിസ്, സി. സാജൻ, പ്രിൻസി റീന തോമസ്, വിനോദ് പിച്ചിനാട്, ബിനോയ് കൽപകം,
ജില്ലാ ട്രഷറർ ബിജുമോൻ, ശാന്തകുമാർ, ശ്രീകുമാർ, കല്ലട ഗിരീഷ്, നിധീഷ്, വരുൺലാൽ ജയകൃഷ്ണൻ, ഇന്ദിരാകുമാരി, ദീപു ജോർജ് എന്നിവർ പ്രസംഗിച്ചു. റസ്റ്റ്ഹൗസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ചിന്നക്കട ബസ് ബേയിൽ ധർണയോടെ സമാപിച്ചു.