ഹൈമാസ്റ്റ് ലൈറ്റ് ഇളക്കിമാറ്റിയത് പുന:സ്ഥാപിക്കണം
1513307
Wednesday, February 12, 2025 5:41 AM IST
കൊല്ലം: നാഷണൽ ഹൈവയിൽ കുറ്റിവട്ടം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഇളക്കിമാറ്റിയത് പുന:സ്ഥാപിക്കാത്തതിനാൽ നാട്ടുകാർ ബുദ്ധിമുട്ടുന്നു. പുതിയ നിർമാണ പ്രവർത്തനങ്ങൾക്കായി നിർമിക്കുന്ന കുഴികളും റോഡിന്റെ സ്ഥലപരിമിതിയും കൂരിരുട്ടിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
ഹൈമാസ്റ്റ് ലൈറ്റ് ലൈറ്റ് പുനഃസ്ഥാപിക്കുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് അല്ലാമാ മുഹമ്മദ് ഇഖ്ബാൽ ലൈബ്രറി ജനറൽ സെക്രട്ടറി കുറ്റിവട്ടം കെ.അബ്ദുൽജലീൽ എൻ.കെ. പ്രേമചന്ദ്രൻ എംപിക്കും വകുപ്പ് മന്ത്രിയ്ക്കും നൽകിയ പരാതിയിലാവശ്യപ്പെട്ടു.