കായിക പ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
1513321
Wednesday, February 12, 2025 5:48 AM IST
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ കായിക മേളകളിൽ വിജയം കൈവരിച്ച കായിക താരങ്ങൾക്കും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാലയങ്ങൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ടൗൺ എൽപിഎസിൽ നടന്ന ചടങ്ങിൽ സി.ആർ. മഹേഷ് എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു.
സ്പോർട്സ് - ഗെയിംസ് ഓവറോൾ ട്രോഫി കരുനാഗപ്പള്ളി ബോയ്സ് എച്ച്എസ്എസും, അത് ലറ്റിക് ഓവറോൾ ട്രോഫി ക്ലാപ്പന എസ് വിഎച്ച്എസ്എസും, യൂപി വിഭാഗം ഓവറോൾ ട്രോഫി കുഴിത്തുറ ഫിഷറീസ് എച്ച്എസ്എസും, എൽപി വിഭാഗം ഓവറോൾ ട്രോഫി ശ്രായിക്കാട് ഗവ. എൽപിഎസും കരസ്ഥമാക്കി.
നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. പി. മീന, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. അജയകുമാർ, ശ്രീകുമാർ, എച്ച്എം ഫോറം പ്രസിഡന്റ് എസ്. ഷാജഹാൻ, സെക്രട്ടറി പി. മണികണ്ഠൻ, കെ. ശ്രീകുമാരി എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ ഈ വർഷം സർവീസിൽ നിന്ന വിരമിക്കുന്ന കെ. സോമചന്ദ്രൻ, പൂനം മാത്യൂസ് എന്നീ കായികാധ്യാപകരെ ആദരിച്ചു.