പി. കാർത്തികേയന്റെ ജീവിതം തലമുറകൾക്ക് പാഠപുസ്തകം: കെ. രാജു
1513074
Tuesday, February 11, 2025 5:40 AM IST
ചവറ: തികഞ്ഞ കമ്യൂണിസ്റ്റായ പി. കാർത്തികേയന്റെ ത്യാഗപൂർണമായ ജീവിതം ഇന്നത്തെ തലമുറയ്ക്ക് പാഠപുസ്തകമാകണമെന്ന് മുൻ മന്ത്രി കെ. രാജു. പി. കാർത്തികേയന്റെ 45ാം ചരമവാർഷികത്തോടനുബന്ധിച്ചു സിപിഐ തെക്കുംഭാഗം ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹജീവികൾക്ക് വേണ്ടി പോരാട്ടം നടത്തിയ തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു പി. കാർത്തികേയനെന്നും അദ്ദേഹം കൂട്ടിചേർത്തു. ജില്ലാ കൗൺസിൽ അംഗം ഷാജി എസ്. പള്ളിപ്പാടൻ ചടങ്ങിൽ അധ്യക്ഷനായി. ബി. മണിക്കുട്ടൻ, പി. സാബു, ജ്യോതിഷ് കുമാർ, ടി.എ. തങ്ങൾ എന്നിവർ പ്രസംഗിച്ചു. രാവിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടന്നു.