കൊല്ലം ബൈബിൾ കൺവൻഷൻ നാളെ മുതൽ
1513070
Tuesday, February 11, 2025 5:40 AM IST
കൊല്ലം: കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കൊല്ലം രൂപത ബൈബിൾ കൺവൻഷൻ നാളെ മുതൽ 16 വരെ കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 9.30 വരെയാണ് കൺവൻഷൻ. പതിനായിരങ്ങൾ പങ്കെടുക്കുന്ന റൂഹാഭിഷേകം ബൈബിൾ കൺവൻഷൻ കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. ഏഴുമുട്ടം താബോർ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജി പള്ളികുന്നേൽ കൺവൻഷൻ നയിക്കും.
ഉച്ച കഴിഞ്ഞ് 3.30 മുതൽ ജപമാല, കുരിശിന്റെ വഴി, ഗാനശുശ്രൂഷ, ദിവ്യബലി, വചനപ്രഘോഷണം എന്നിവയ്ക്കൊപ്പം രോഗശാന്തിക്കും, വിടുതലിനുമുള്ള പ്രത്യേക പ്രാർഥനകൾ നടത്തും. രൂപതയിലെ വൈദികരും സന്യസ്തരും ഉൾപ്പെടെ 600 ലേറെ പേർ പ്രേഷിതരായി സേവനം ചെയ്യുമെന്ന് ഡയറക്ടർ അനിൽ ജോസ്, കോ-ഓഡിനേറ്റർ പി.കെ. സേവിയർ,
സെക്രട്ടറി അഗസ്റ്റിൻ തോമസ്, അനിമേറ്റർ- സിസ്റ്റർ ആൽബർട്ടോ മേരി, ട്രഷറർ ലിന്റാ ജെഫ്രി എന്നിവർ പറഞ്ഞു. കൺവൻഷൻ സ്ഥലത്തേയ്ക്ക് കെഎസ്ആർടിസിയും സ്വകാര്യ ബസുകളും പ്രത്യേക സർവീസ് നടത്തുമെന്ന് സംഘാടകർ പറഞ്ഞു.