ഗർഭാശയ കാൻസർ ബോധവത്കരണ സെമിനാർ നടത്തി
1513322
Wednesday, February 12, 2025 5:48 AM IST
കുണ്ടറ:പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെയും വനിതാവേദിയുടെയും ആഭിമുഖ്യത്തിൽ ഗർഭാശയ കാൻസർ ബോധവത്കരണ സെമിനാർ നടത്തി. വനിതാ വേദി പ്രസിഡന്റ് സിന്ധു മുരളി അധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സതീശൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
വനിതാവേദി സെക്രട്ടറി ജി. സിനില, കെയർ ആൻഡ് സേഫ് കൊല്ലം റീ ജിയണൽ മാനേജർ പോൾ അഷ്ടമുടി, കൗൺസലിംഗ് സൈക്കോളജിസ്റ്റ് സെറീന എന്നിവർ ക്ലാസുകൾ നയിച്ചു. കൊറ്റങ്കര പഞ്ചായത്ത് അംഗം ഷേർളി സത്യദേവൻ, ഗ്രന്ഥശാല സെക്രട്ടറി എൻ. പ്രഭാകരൻ പിള്ള, വി. അജിത എന്നിവർ പ്രസംഗിച്ചു.