സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിൽ തൈപ്പൂയ ഉത്സവം ഇന്ന്
1513086
Tuesday, February 11, 2025 5:48 AM IST
പരവൂർ: കോട്ടേക്കുന്ന് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ഇന്ന്. പുലർച്ചെ 5.30 ന് കാവടി അഭിഷേകം, കാവടി ഘോഷയാത്ര വരവ്, രാത്രി ഏഴിന് കൊടിയിറക്ക്. 12 ന് രാവിലെ 9.30 ന് സർപ്പബലി.
പരവൂർ കുറുമണ്ടൽ-ബി വാർഡ് ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം ഇന്ന്. രാവിലെ അഭിഷേകവും ഗണപതിഹോമവും, 6.30 ന് കാവടി ഘോഷയാത്ര, ഏഴിന് കാവടി അഭിഷേകം, എട്ടിന് സ്കന്ദപുരാണപാരായണം, വൈകുന്നേരം ആറിന് കൈകൊട്ടിക്കളി, 6.30 ന് ദീപക്കാഴ്ചയും പുഷ്പാഭിഷേകവും, രാത്രി ഏഴിന് തൃക്കൊടിയിറക്ക്, 7.30 ന് വരമൊഴിക്കൂട്ടത്തിന്റെ നാടൻപാട്ടും ദൃശ്യാവിഷ്കാരവും.
ചാത്തന്നൂർതാഴം ആനന്ദഗിരി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന്. രാവിലെ ആറിന് കാവടിഘോഷയാത്ര, 10.30 ന് ക്ഷേത്രക്കാവടി തുടർന്ന് ചാലിൽ, കുരയിൽ വിള എന്നിവിടങ്ങളിൽ നിന്നുള്ള കാവടി ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും, 12 ന് മഞ്ഞൾ നീരാട്ട്, വൈകുന്നേരം 6.15 ന് പുഷ്പക്കാവടി വരവും ദീപക്കാഴ്ചയും, കാവടി അഭിഷേകം, രാത്രി 7.30 ന് നാടൻപാട്ട്.
ചാത്തന്നൂർ വരിഞ്ഞം തൃക്കോവിൽക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന്.പുലർച്ചെ ആറാട്ട് ഘോഷയാത്ര, രാവിലെ ഏഴിന് തലമുണ്ഡനം, 11 ന് അഭിഷേകം, ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 7.30 കൊടിയിറക്ക്, തുടർന്ന് ഫ്യൂഷൻ നൈറ്റ്. ചാത്തന്നൂർ താഴം കുരയിൽവിള ശ്രീമുരുക യുവജനവേദിയുടെ തൈപ്പൂയ മഹോത്സവം ഇന്ന്. പുലർച്ചെ 4.30 ന് കാവടി നിറപ്പ്, അഞ്ചിന് വേൽകുത്ത്, മഞ്ഞനീരാട്ട്.
വെളിയം: വെളിയം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മകരപ്പൊങ്കൽ തൈപ്പൂയ മഹോത്സവം ഇന്ന് സമാപിക്കും. രാവിലെ 6.30 ന് വേൽപൂജ,7.40 ന് അഭിഷേക കാവടി ഘോഷയാത്രയും വേൽ കുത്തൽ നേർച്ചയും.11.30 ന് മധ്യാഹ്ന പൂജയ്ക്ക് ശേഷം മഹാ അഭിഷേകം, തൃക്കൊടിയിറക്ക്.