സെന്റ് സ്റ്റീഫൻസ് മെറിറ്റ് ഡേ സംഘടിപ്പിച്ചു
1513072
Tuesday, February 11, 2025 5:40 AM IST
പത്തനാപുരം: സെന്റ് സ്റ്റീഫൻസ് കോളജിന്റെയും അധ്യാപക രക്ഷാകർതൃ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അധ്യാപകരെയും വിദ്യാർഥികളെയും ആദരിച്ചു. കോളജ് ഗവർണിഗ് ബോഡി മെമ്പർ റവ. ഡോ. റോയ് ജോൺ അധ്യക്ഷത വഹിച്ചു. കുസാറ്റ് വൈസ് ചാൻസിലർ ഡോ. ജുനൈദ് ബുഷ്റി ഉദ്ഘാടനം നിർവഹിച്ചു.
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് റാങ്ക് നേടിയ വിദ്യാർഥികളെയും യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
ഈ വർഷം മൗണ്ട് താബോർ ദയറ മാനേജ്മെന്റ് ഏർപ്പെടുത്തിയ മികച്ച അധ്യാപകർക്കുള്ള അവാർഡ് ഡോ. എ. ബിജു ,ഡോ. ആർ. ശ്രീജയ് എന്നിവർ കരസ്ഥമാക്കി. ഈ വർഷം പിഎച്ച്ഡി നേടിയ കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. ഷീബ ബേബി അലക്സ്, മാത്തമാറ്റിക്സ് വിഭാഗം അധ്യാപകൻ ഡോ. റോയി ജോൺ എന്നിവർക്കുള്ള മൊമെന്റോയും സമ്മാനിച്ചു.
കേരള യൂണിവേഴ്സിറ്റി മെൻ വോളിബോൾ അസിസ്റ്റന്റ് കോച്ച് സാജൻ, ഓൾ ഇന്ത്യ വോളിബോൾ ടൂർണമെന്റിൽ സിൽവർ മെഡൽ നേടിയ കേരള യൂണിവേഴ്സിറ്റി വോളിബോൾ ക്യാപ്റ്റൻ ബിപിൻ ബിനോയ്, എസ്. ഫൗസാൻ, വാസിം വാഹിദ്, കേരള യൂണിവേഴ്സിറ്റി അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ശ്രീക്കുട്ടൻ എന്നിവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. ബിജു, പിടിഎ സെക്രട്ടറി രാജ് ബാബു, സ്റ്റാഫ് സെക്രട്ടറി ഡോ. ശ്രീജയ്, ജനറൽ കൺവീനർ സീന ശിവദാസ് എന്നിവർ പ്രസംഗിച്ചു. സെന്റ് സ്റ്റീഫൻസ് മെറിറ്റ് ഡേ സംഘടിപ്പിച്ചു.