പെൻഷൻകാർ പ്രതിഷേധക്കൂട്ടായ്മ നടത്തി
1513080
Tuesday, February 11, 2025 5:47 AM IST
കൊല്ലം : പന്ത്രണ്ടാം ശമ്പള-പെൻഷൻ കമ്മീഷനെക്കുറിച്ച് ബജറ്റിൽ പരാമർശിക്കാത്തതിലൂം ആറ് ഗഡു ക്ഷാമാശ്വാസം വീണ്ടും കുടിശികയായി നിലനിർത്തുന്നതിലും പ്രതിഷേധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
ചാത്തന്നൂർ ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ നായർ ആശ്രാമം ട്രഷറിയിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാജേന്ദ്രൻ പത്തനാപുരത്തും എ.എ. റഷീദ് കരുനാഗപ്പള്ളിയിലും മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ. മുഹമ്മദ് കുഞ്ഞ് ശാസ്താംകോട്ട, കടയ്ക്കൽ കുഞ്ഞു കൃഷ്ണപിള്ള കടയ്ക്കൽ, പെരുമ്പുഴ ഗോപിനാഥൻ പിള്ള കൂണ്ട, ജില്ലാ വൈസ് പ്രസിഡന്റ് എസ്. വിജയകുമാരി പുനലൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി ജി. ദേവരാജൻ ചവറ, അഖിൽ രാധാകൃഷ്ണൻ അഞ്ചൽ എന്നിവിടങ്ങളിൽ ഉദ്ഘാടനം ചെയ്തു.