നമ്മുടെ കൂടെയുള്ള ദൈവം നമ്മുടെ സംരക്ഷകൻ: കർദിനാൾ മാർ ക്ലീമിസ് ബാവ
1513069
Tuesday, February 11, 2025 5:40 AM IST
പുനലൂർ: നമ്മൾ ദൈവത്തിന്റെ മഹത്വം കാണാൻ വിളിക്കപ്പെട്ടവരാണെന്നും ആരും അനാഥരല്ലെന്നും നമ്മുടെ കൂടെയുള്ള ദൈവം നമ്മുടെ സംരക്ഷകനാണെന്നും മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ.
പുനലൂർ വൈദിക ജില്ലാ കൺവൻഷൻ പുനലൂർ സെന്റ് ജോസഫ്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വൈകുന്നേരം 4.30 ന് ജപമാല പ്രാർഥന, അഞ്ചിന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബാന, ആറിന് ഗാനശുശ്രൂഷ, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, 12 ന് വൈകുന്നേരം 4.30 ന് ജപമാല പ്രാർഥന, അഞ്ചിന് സന്ധ്യാ നമസ്കാരം,
വിശുദ്ധ കുർബാന, ആറിന് ഗാനശുശ്രൂഷ, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, സമാപന ആശീർവാദം എന്നിവയോടെ കൺവൻഷൻ സമാപിക്കുമെന്ന് ജില്ലാ വികാരി റവ. ഡോ. സി.സി. ജോൺ അറിയിച്ചു.