അബ്കാരി കേസിലെ പ്രതിയെ വെറുതേ വിട്ടു
1513313
Wednesday, February 12, 2025 5:41 AM IST
കൊല്ലം: ചാരായം വാറ്റി വില്പന നടത്തി എന്നാരോപിച്ച് ശാസ്താംകോട്ട എക്സൈസ് ചാർജ് ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതേ വിട്ടു.
ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് തുണ്ടിൽ പുത്തൻ വീട്ടിൽ ബാബുവിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് (അബ്കാരി കോടതി)ടി.ആർ. റീനാ ദാസ് വെറുതേ വിട്ടത്.
പ്രതിക്കുവേണ്ടി അഭിഭാഷകരായ എ. നൗഷാദ്, എം. ഷാനവാസ് കണ്ടനാട്, കെ. സൈഫുദീൻ, എസ്.എ. ഷാജഹാൻ എന്നിവർ കോടതിയിൽ ഹാജരായി.