സർക്കാർ ജീവനക്കാരെ കബളിപ്പിച്ച ബജറ്റ്: കെജിഇയു
1513083
Tuesday, February 11, 2025 5:47 AM IST
കുണ്ടറ: ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുകയോ ശമ്പളപരിഷ്കരണത്തിന് തുക മാറ്റി വയ്ക്കുകയോ ചെയ്യാതെ സർക്കാർ ജീവനക്കാരെ കബളിപ്പിച്ച ബജറ്റ് ആണെന്ന് കെജിഇയു ജില്ലാ കമ്മിറ്റി ആരോപിച്ചു.
വിലക്കയറ്റത്തിന്റെ കെടുതികളിൽ നട്ടം തിരിയുന്ന ജീവനക്കാർക്കും അധ്യാപകർക്കും 19 ശതമാനം ക്ഷാമബത്ത കുടിശിക ഉള്ളപ്പോൾ ഒരു ഗഡു മാത്രം പ്രഖ്യാപിച്ചു ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ്.
മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം പ്രഖ്യാപിക്കാനും ധനമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും ബജറ്റ് സർക്കാർ ജീവനക്കാരോടുള്ള വിവേചനത്തിന്റെ നേർക്കാഴ്ചയാണെന്നും ജില്ലാ പ്രസിഡന്റ് എ. ആരീസും സെക്രട്ടറി ശ്യാംദേവ് ശ്രാവണവും അറിയിച്ചു.