എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
1513298
Wednesday, February 12, 2025 5:33 AM IST
കൊട്ടാരക്കര: എംഎഡിഎംഎയുമായി യുവാവ് പിടിയിൽ. കല്ലുംതാഴം വയലിൽ പുത്തൻ വീട്ടിൽ അജു മൻസൂറിനെയാണ് 300 മില്ലി ഗ്രാം എംഡിഎംഎയുമായി കൊല്ലം റൂറൽ ഡാൻസാഫ് ടീമും കുണ്ടറ പോലീസും ചേർന്ന് പിടികൂടിയത്.
കൊല്ലം റൂറൽ എസ്പി കെ.എം.സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അജു ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.
സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് എംഡിഎംഎ കൈമാറുന്നതായി മനസിലാക്കിയിരുന്നു. ഡാൻസാഫ് ടീം പ്രതി കോളജ് വിദ്യാർഥികൾക്കു ലഹരിവസ്തു കൈമാറാൻ എത്തിയപ്പോഴാണ് പിടിയിലായത്.
കൊല്ലം റൂറൽ ഡാൻസാഫ് എസ്ഐ ജ്യോതിഷ് ചിറവൂർ, ഗ്രേഡ് എസ്ഐ ശ്രീകുമാർ, സിപിഒമാരായ നഹാസ്, വിപിൻ, സജു, ദിലീപ് എന്നിവരും കുണ്ടറ പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ രാജേഷ്, എസ് ഐ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.