കൊല്ലം ജില്ല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് നടന്നു
1513087
Tuesday, February 11, 2025 5:51 AM IST
ചവറ: കൊല്ലം ജില്ല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 2024 -25 പന്മന വലിയം മെമ്മോറിയൽ സെൻട്രൽ സ്കൂളിൽ നടന്നു. ചാമ്പ്യൻ ഷിപ്പിന്റെ ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു. എൻ. ശങ്കരനാരായണപിള്ള അധ്യക്ഷനായി. അസോസിയേഷൻ പ്രസിഡന്റ് എം.ജെ. ജയകുമാർ, പന്മന ബാലകൃഷ്ണൻ, സന്തോഷ് തുപ്പാശേരി, പ്രസന്നൻ ഉണ്ണിത്താൻ, ആർ. രവീന്ദ്രൻ, വിജി ബാബു, ഷംന റാഫി, ബി. അനൂബ്, വൈ നജീം, സനോബര്‍ എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗം ചാമ്പ്യനായി എ.ആർ. ജിംനേഷ്യത്തിലെ അശ്വരാജും പെൺകുട്ടികളുടെ വിഭാഗത്തിൽ എആർ ജിമ്മിലെ അസ്മിതയും ചാമ്പ്യരായി. വനിതകളുടെ ഫിറ്റ്നസ് മത്സരത്തിൽ നന്ദന രാജും, 35 വയസിനു താഴെ വിവാഹിതർ ആയവരുടെ മത്സരത്തിൽ ആരതിയും, 35 വയസിന് മുകളിൽ വിവാഹിതർ ആയവരുടെ മത്സരത്തിൽ ആശ രാജനും ചാമ്പ്യനായി.
മെൻ ഫിറ്റ്നസ് മത്സരത്തിൽ കൊല്ലം ഡേ ബ്രേക്കേഴ്സ് ജിമ്മിലെ അരുൺ ക്രിസ്റ്റഫർ ചാമ്പ്യനായി. 40 വയസിന് മുകളിലുള്ള മാസ്റ്റേഴ്സ് വിഭാഗം ചാമ്പ്യനായി രാജനെ തെരഞ്ഞെടുത്തു.
പെൺകുട്ടികളുടെ ബോഡി ബിൽഡിംഗ് മത്സരത്തിൽ അയൺ ജനറേഷൻ ജിമ്മിന്റെ രമ്യ കൃഷ്ണൻ ചാമ്പ്യനായി. സബ്ജൂണിയർ വിഭാഗം മിസ്റ്റർ കൊല്ലമായി സൂര്യ ദാസിനെയും, ജൂണിയർ വിഭാഗം മിസ്റ്റർ കൊല്ലമായി അജയ് ദാൻ വർഗീസിനെയും, സീനിയർ വിഭാഗം മിസ്റ്റർ കൊല്ലമായി അജ്മലും ചാമ്പ്യനായി.