നെടുമങ്ങാട് തഹസിൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി
1494899
Monday, January 13, 2025 6:31 AM IST
നെടുമങ്ങാട് : അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ 22നു ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചനാ പണിമുടക്കത്തിനു മുന്നോടിയായി ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയ റ്റംഗം പി. ശ്രീകുമാർ, സമരസമിതി താലൂക്ക് കൺവീനർ ആർ.എസ്. സജീവ് എന്നിവർ നെടുമങ്ങാട് ഭൂരേഖാ തഹസിൽദാർ കെ. അനിൽകുമാറിനു പണിമുടക്ക് നോട്ടീസ് നൽകി.
പണിമുടക്ക് നോട്ടീസ് സമർപ്പണത്തിന്റെ ഭാഗമായി ജീവനക്കാർ പ്രകടനവും, വിശദീകരണ യോഗവും നടത്തി. അധ്യാപക സർവീസ് സംഘടന സമരസമിതി നേതാക്കളായ രമേശ് ബാബു, ആർ.എൽ. ലിജു, പുത്തൻകുന്ന് ബിജു, ഗിരീഷ് എം. പിള്ള, എച്ച്.എൻ. ബ്രൂസ്ഖാൻ, എം. അച്ചു എന്നിവർ സംസാരിച്ചു.
എസ്.ആർ. ആര്യ, ജെ.കെ. ഷിബു, എസ്. ദേവി, പ്രവീൺ പി. നായർ, എസ്. ആനന്ദ്, എൻ.ആർ. രജിത്ത്, എസ്. ശ്രീകല തുടങ്ങിയവർ നേതൃത്വം നൽകി.