കേന്ദ്ര സഹായം നഷ്ടമാക്കിയതിന് മേയർ മറുപടി പറയണം: ബിന്ദുകൃഷ്ണ
1495158
Tuesday, January 14, 2025 6:23 AM IST
കൊല്ലം: പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത കാരണം കൊല്ലം നഗരസഭക്ക് 35.6 കോടി രൂപയുടെ കേന്ദ്ര സഹായം നഷ്ടമായതായ സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൊല്ലം മേയർ മറുപടി പറയണമെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം അഡ്വ. ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്കരണം തുടങ്ങിയവ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്.
എന്നാൽ ഈ മേഖലകളിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാത്തത് അതീവ ഗൗരവകരമായ വിഷയമാണ്. ഇതു സംബന്ധിച്ച് വകുപ്പ്തല അന്വേഷണം നടത്തണമെന്നും അവർ പറഞ്ഞു.