ചവറയിൽ പാലിയേറ്റീവ് സെന്റർ തുടങ്ങി
1495143
Tuesday, January 14, 2025 6:13 AM IST
ചവറ: ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റ് സപ്പോർട്ട് യൂണിറ്റ് ഉദ്ഘാടനം സുജിത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു. മുൻ മന്ത്രി ഷിബു ബേബിജോൺ സ്വാന്തന സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തു.
പദ്ധതിയിൽ 230 രോഗികൾക്ക് സഹായമാകും. ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വഴി ഡയാലിസിസ് ആനുകൂല്യങ്ങൾ ലഭ്യമാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷനായി. കെഎംഎംഎൽ മാനേജിംഗ് ഡയറക്ടർ പ്രദീപ്കുമാർ, ഐആർഇ ചീഫ് മാനേജർ ഭക്തദർശൻ. എൻഎച്ച് എം കോ- ഓർഡിനേറ്റർ അനൂജ്,
ബ്ലോക്ക് വൈസ് പ്രസിഡന്റ് സോഫിയസലാം, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ തങ്കച്ചി പ്രഭാകരൻ, ജയചിത്ര, കെ. രാജീവൻ, സി.പി. സുധീഷ് കുമാർ, ജോസ് വിമൽരാജ്, എം. പ്രസന്നൻ ഉണ്ണിത്താൻ, നിഷാസുനീഷ്, പന്മന ബാലകൃഷ്ണൻ, ജോയ് ആന്റണി, ജിജി, പ്രിയാ ഷിനു, ഡോ. ശശി തുടങ്ങിയവർ പ്രസംഗിച്ചു.