ക്രിസ്തുജയന്തി: ജൂബിലി വർഷ വിളംബര യാത്ര നടന്നു
1494584
Sunday, January 12, 2025 6:14 AM IST
ചവറ: കൊല്ലം രൂപതയിലെ നീണ്ടകര ഫെറോനയിൽ ക്രിസ്തു ജയന്തി 2025 ജൂബിലി വർഷ തീർഥാടന വിളംബര യാത്ര നടന്നു. ഫൊറോനയിലെ ജൂബിലി വർഷ തീർഥാടന കേന്ദ്രമായി തെരഞ്ഞെടുത്തത് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തെയാണ്.
നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ഫെറോന വികാരി ഫാ. റോൾഡൻ ജേക്കബ് പ്രത്യാശയുടെ ദീപം തെളിയിച്ച് കോവിൽത്തോട്ടം ഇടവക വികാരി ഫാ. മിൽട്ടൺ ജോർജിന് കൈമാറി ഉദ്ഘാടനം ചെയ്തു.ഫെറോനയിലെ പള്ളികൾ സന്ദർശിച്ച് പ്രത്യേക പ്രാർഥനകൾ നടത്തി തിരികെ കോവിൽത്തോട്ടം പള്ളിയിൽ എത്തിച്ചേർന്നു.
റോബർട്ട് വാലന്റയിൻ, വർഗീസ് എം. കൊച്ചുപറമ്പിൽ, യോഹന്നാൻ ആന്റണി, വൈ. അജികുമാർ, ജി. വിൻസന്റ്, റീത്ത, പ്രിൻസി, സേവ്യർ, നിക്സൺ തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു വർഷം നീളുന്ന ക്രിസ്തുജയന്തി ആഘോഷങ്ങൾക്ക് കോവില്‍ത്തോട്ടം സെന്റ്ആൻഡ്രൂസ് ദേവാലയത്തിൽ ഇന്ന് രാവിലെ ഏഴിനുള്ള സമാരംഭ ദിവ്യബലിയോട് കൂടി ആരംഭിക്കും.