മദ്യഷോപ്പുകൾ സ്ഥാപിച്ച് നാട്ടിലെ സമാധാനം കെടുത്താൻ ശ്രമിക്കുന്നു
1494580
Sunday, January 12, 2025 6:14 AM IST
പുനലൂർ: ജനവാസ മേഖലയിലെല്ലാം ബിവറേജസ് ഔട്ട് ലറ്റുകളും കള്ളുഷാപ്പുകളും ആരംഭിച്ച് നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് എൽഡിഎഫ് തീരുമാനമെന്ന് പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാർ ആരോപിച്ചു.
തൊളിക്കോട് ജനവാസ മേഖലയിൽ ബിവറേജസ് ഔട്ട്ലറ്റ് ആരംഭിക്കുന്നതിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെൻട്രൽ മണ്ഡലം പ്രസിഡന്റ് കെ.എൻ. ബിപിൻകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. കനകമ്മ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് എസ്.നാസർ, നഗരസഭ കൗൺസിലർ എസ്. പൊടിയൻപിള്ള, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ കെ.കെ. ജയകുമാർ, റഹീം ചാലക്കോട്, സർവീസ് പെൻഷൻ അസോസിയേഷൻ ജില്ലാ ഭാരവാഹികൾ, എസ്. ശിവരാമകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റി അംഗം ശാസ്താംകോണം സജീവ്, യുഡിഎഫ് ചെയർമാൻ ദയാനന്ദൻ, പുഷ്പൻ പിള്ള, ശ്രീവത്സൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.