ജൂബിലി വർഷ തീർഥാടനത്തിന് തുടക്കം കുറിച്ചു
1494888
Monday, January 13, 2025 6:29 AM IST
ചവറ: കൊല്ലം രൂപതയിലെ നീണ്ടകര ഫൊറോനയിൽ ക്രിസ്തു ജയന്തി 2025 ജൂബിലി വർഷ തീർഥാടനത്തിന് തുടക്കം കുറിച്ചു. തീർഥാടന ദേവാലയമായി തെരഞ്ഞെടുത്ത കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ നടന്ന സമാരംഭ ദിവ്യബലിക്ക് കൊല്ലം രൂപത മുൻ വികാരി ജനറാൾ മോൺ. വിൻസന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിച്ചു.
ഫാ. ജോൺ ബ്രിട്ടോ വചനപ്രഘോഷണം നിർവഹിച്ചു. കോവിൽത്തോട്ടം ഇടവക വികാരിമാരായ ഫാ. മിൽട്ടൺ ജോർജ്, ഫാ. പ്രേം ഹെൻട്രി എന്നിവർ സഹകാർമികരായി.
കോവില്‍ത്തോട്ടം ദേവാലയത്തിലെ കുരിശങ്കണത്തിൽ നിന്ന് ജൂബിലി വർഷ പ്രാർഥനയോടെ പ്രദക്ഷിണമായി ദേവാലയത്തിൽ വിശ്വാസികൾ എത്തി. തുടർന്ന് സമാരംഭ ദിവ്യബലിയ്ക്ക് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംഗമങ്ങൾ നടത്തും.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം വിളംബര സന്ദേശ യാത്ര ഫെറോനയിലെ ദേവാലയങ്ങളിൽ എത്തി പ്രത്യേക പ്രാർഥനകൾ നടത്തിയിരുന്നു. തീർഥാടന കാലയളവിൽ വിവിധ ദേവാലയങ്ങളിൽ നിന്ന് വിശ്വാസികൾ എത്തി പ്രാർഥനകൾ നടത്തും.