ഉച്ചഭക്ഷണ കുടിശിക തുക ഉടൻ അനുവദിക്കണം: കെപിഎസ്ടിഎ
1494880
Monday, January 13, 2025 6:17 AM IST
ചവറ: ഉച്ചഭക്ഷണ കുടിശിക തുക ഉടൻ അനുവദിക്കണമെന്ന് കെപിഎസ്ടിഎ ചവറ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നാല് മാസമായി മുട്ട, പാൽ എന്നിവയുടെ തുക അനുവദിക്കാത്തത് മൂലം പ്രധാനാധ്യാപകർ കടക്കെണിയിലാണ്. കുടിശിക തുക ഉടൻ അനുവദിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം നിർത്തിവയ്ക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി ബി. ജയചന്ദ്രൻപിള്ള പറഞ്ഞു.
ഉപജില്ലാ പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അധ്യക്ഷനായി. യോഗത്തിൽ സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം പ്രിൻസി റീന തോമസ് സംഘടനാ സന്ദേശം നൽകി.
പരവൂർ സജീബ്, എസ്. ശ്രീഹരി, കല്ലട ഗിരീഷ്, സി.പി. ബിജുമോൻ, വരുൺലാൽ, അൻവർ ഇസ്മയിൽ, ബൈജു ശാന്തിരംഗം, പി. വത്സ, ബി. സേതു ലക്ഷ്മി, ഷബിൻ കബീർ, ജാസ്മിൻ മുളമൂട്ടിൽ, റോജാ മാർക്കോസ്, രാജ് ലാൽ തോട്ടുവാൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഉണ്ണി ഇലവിനാൽ -പ്രസിഡന്റ്, റോജാ മാർക്കോസ്-സെക്രട്ടറി, രാ ജ് ലാൽ തോട്ടുവാൽ -ട്രഷറർ എന്നിവരെ തെഞ്ഞെടുത്തു.