ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂൾ വാർഷികം സമാപിച്ചു
1494889
Monday, January 13, 2025 6:29 AM IST
കൊല്ലം: ഉളിയക്കോവില്‍ സെന്റ് മേരീസ് സ്കൂളിന്റെ രണ്ട്ദിവസം നീണ്ടുന്ന വാര്‍ഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് ഉദ്ഘാടനം നിര്‍വഹിച്ചു.
സ്കൂള്‍ ചെയര്മാന് ഡോ. ഡി. പൊന്നച്ചന് അധ്യക്ഷത വഹിച്ചു. പെരുമണ്‍ എന്‍ജിനീയറിംഗ് കോളജ് എച്ച്ഒഡി ഡോ. ഏഞ്ചല്‍ വിജി, പിടിഎ പ്രസിഡന്റ് പ്രദീപ് കുമാര്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ മഞ്ജു രാജീവ്, ലീലാമ്മ പൊന്നച്ചന്, വൈസ് പ്രിന്‍സിപ്പല്‍ ക്രിസ്റ്റി ഡി പൊന്നന്, ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥികളെ ആദരിച്ചു. അക്കാദമിക് എക്സലന്‍സ് അവാര്‍ഡും വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ആദരവും സമ്മാനദാനവും നടത്തി. ഗുരുവന്ദനവും മാതൃവന്ദനവും കുട്ടികള്‍ ഡാന്‍സ് രൂപത്തില്‍ സ്റ്റേജില്‍ അവതരിപ്പിച്ചു.