അലയമണ്‍ ന്യൂ എല്‍പി സ്കൂളിന് ഫ്രിഡ്ജ് സമ്മാനിച്ച് അഞ്ചല്‍ കാരുണ്യ കൂട്ടായ്മ
1494882
Monday, January 13, 2025 6:17 AM IST
അഞ്ചല്‍: പഠന പാഠ്യേതര വിഷയങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിവരുന്ന അലയമണ്‍ ന്യൂ എല്‍പി സ്കൂളിന് അഞ്ചല്‍ കാരുണ്യ കൂട്ടായ്മയുടെ പുതുവല്‍സര സമ്മാനം. പ്രഭാത, ഉച്ച ഭക്ഷണവും പാല് മുട്ട എന്നിവയുടെ വിതരണവും നടക്കുന്ന സ്കൂളിന് പ്രയോജകരമാകും വിധം ഫ്രിഡ്ജ് വാങ്ങി നല്‍കുകയായിരുന്നു കാരുണ്യ കൂട്ടായ്മ. സ്കൂള്‍ പിടിഎയുടെ അഭ്യര്‍ഥന പരിഗണിച്ച് കൂട്ടായ്മ ഫ്രിഡ്ജ് നല്‍കിയത്.
സ്കൂള്‍ പിടിഎ പ്രസിഡന്റ് പി. സനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ കൂട്ടായ്മ രക്ഷാധികാരി സുനില്‍ കുമാര്‍, പ്രസിഡന്റ് മൊയ്തു അഞ്ചല്‍, സെക്രട്ടറി ഷാജഹാന്, എക്സിക്യൂട്ടീവ് അംഗം ഷമീന നൗഷാദ് എന്നിവര്‍ ചേര്‍ന്ന് ഫ്രിഡ്ജ് സ്കൂളിന് കൈമാറി.
പ്രഥമാധ്യാപിക ബി.എസ്. സീമ, പിടിഎ വൈസ് പ്രസിഡന്റ് ബിപിന്‍, മദര്‍ പിടിഎ പ്രസിഡന്റ് കാര്‍ത്തിക, സ്റ്റാഫ് സെക്രട്ടറി ഇന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.