റെയിൽവേ ട്രാക്കിൽ തീപിടിത്തം; കരുനാഗപ്പള്ളിയിൽ ട്രെയിൻ പിടിച്ചിട്ടു
1495152
Tuesday, January 14, 2025 6:23 AM IST
കരുനാഗപ്പള്ളി: റെയിൽവേ ട്രാക്കിൽ തീപിടിച്ചതിനെ തുടർന്ന് ചെന്നൈ മെയിൽ അരമണിക്കൂറോളം പിടിച്ചിട്ടു, മൈനാഗപ്പള്ളി കല്ലുകടവ് പാലത്തിന് സമീപമാണ് പാളത്തിൽ തീ പടർന്ന് പിടിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് റെയിൽവേ ട്രാക്കിൽ തീപിടിത്തം ഉണ്ടായത്. റെയിൽവേയുടെ നിർമാണ സാമഗ്രികൾക്കും ട്രാക്കിനോട് ചേർന്ന് നിന്ന പുല്ലിനുമാണ് തീപിടിച്ചത്. കരുനാഗപ്പള്ളിയിൽ നിന്ന് അഗ്നി രക്ഷാസേന എത്തി തീയണച്ചു.
പോലീസും സ്ഥലത്തെത്തി. വിവിധ പ്രദേശങ്ങളിൽ റെയിൽവേ പാളത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന സാമഗ്രികളിലെക്കാണ് തീ പടർന്നു പിടിച്ചത്.
ഇത് ഏറെ നേരം ആശങ്കയ്ക്ക് ഇടയാക്കി. തീ പടരുന്നതിനിടെ വന്ദേ ഭാരത് എക്സ്പ്രസ് ട്രാക്കിലൂടെ കടന്നുപോയി.