കെഎസ്എസ്പിഎ ജില്ലാ സമ്മേളനം സമാപിച്ചു
1494885
Monday, January 13, 2025 6:17 AM IST
കൊല്ലം: രണ്ട് ദിവസമായി നടന്നുവന്ന കെഎസ്എസ്പിഎ ജില്ലാ സമ്മേളനം സമാപിച്ചു. വനിതാ സമ്മേളനം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം അഡ്വ. ബിന്ദുകൃഷ്ണ ഉദ് ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. വിജയകുമാരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനിതാ ഫോറം രക്ഷാധികാരി എ. നസീൻ ബീവി മുഖ്യപ്രഭാഷണം നടത്തി. എസ്. സരളകുമാരിയമ്മ ,എസ്.എസ്. ഗീതാ ഭായി, എച്ച്. മാരിയത്ത് ബീവി, സി.പി. അമ്മിണിക്കുട്ടിയമ്മ, ആർ. രാജാമണി, എസ്.എസ്. ലീലാമണി, എസ്. ശർമ്മിള, ജെ. സുവർണകുമാരിയമ്മ, ഷൈലജ അഴകേശൻ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. സി.എം. മജീദ്, ആർ. മധു, പട്ടരുവിള വിജയൻ, അർത്തിയിൽ അൻസാരി, ഇ. അബ്ദുൽ സലാം, പി. ടൈറ്റസ്, വിജയൻ ജി ഇഞ്ചവിള, പി. രാജേന്ദ്രൻ പിള്ള, കല്ലുവാതുക്കൽ അജയകുമാർ, ആർ. പ്രഫുല്ലചന്ദ്രൻ നായർ, ടി.ജി. വർഗീസ്, എൻ. ഭരതൻ, എ. ബഷീർ, ആർ. ശിവരാജൻ. എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി വാര്യത്ത് മോഹൻകുമാർ -പ്രസിഡന്റ്, എച്ച്. മാരിയത്ത് ബീവി, ഡി. അശോകൻ, ജി. അജിത് കുമാർ, എൽ. ശിവപ്രസാദ്, പട്ടരുവിള വിജയൻ, എസ്. വിജയകുമാരി - വൈസ് പ്രസിഡന്റുമാർ, സി. ഗോപിനാഥപ്പണിക്കർ -സെക്രട്ടറി എന്നിവർ ഉൾപ്പെട്ട ജില്ലാകമ്മിറ്റിയേയും തെരഞ്ഞെടുത്തു.