തൊഴിലാളി കർമസേനയുമായി ഐഎൻടിയുസി
1494897
Monday, January 13, 2025 6:31 AM IST
ചവറ: ഐഎൻടി യൂ സി സംസ്ഥാന കമ്മിറ്റി കേരളത്തിലുടനീളം വാർഡ് അടിസ്ഥാനത്തിൽ തൊഴിലാളികളുടെ കർമസേന രൂപീകരിക്കുന്നതിന്റെ ഭാഗമായി ചവറ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും ഒരു വാർഡിൽ നിന്നും അഞ്ച് തൊഴിലാളികളുടെ വീതം ധ്രുത കർമസേനക്ക് രൂപം നൽകുവാൻ തീരുമാനിച്ചു.
വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും യൂ ഡി എഫ് സ്ഥാനർഥികൾക്ക് വേണ്ടി ജോലി ചെയ്യുവാനും, പാലിയേറ്റീവ് പ്രവർത്തങ്ങളിൽ ചവറയിൽ സജീവമാകുവാനും കർമസേനയെ ഉപയോഗപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.
ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് എ .കെ. ഹഫീസ് യോഗം ഉദ്ഘാടനം ചെയ്തു.റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അധ്യക്ഷനായി . ജില്ലാ സെക്രട്ടറിമാരായി നിയമിതരായ ശ്രീജിത്ത്, ജയകുമാർ, ആൽബർട്ട് നീണ്ടകര എന്നിവർക്ക് സ്വീകരണം നൽകി.
മാമൂലയിൽ സേതുക്കുട്ടൻ,ഡി .കെ .അനിൽകുമാർ, നിസാർ മേക്കാട്, വസന്തകുമാർ, സുമി, നിസാർ കൊല്ലക, ജിജി രഞ്ജിത്, ഗിരിജ എസ്പിള്ള,ഷമീർ പൂതക്കുളം, ടൈറ്റസ് കോയിവിള എന്നിവർ പ്രസംഗിച്ചു.