സിപിഎം സംസ്ഥാന സമ്മേളനം സംഘാടക സമിതി
1495146
Tuesday, January 14, 2025 6:13 AM IST
കൊട്ടാരക്കര: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊട്ടാരക്കരയിൽ സംഘാടക സമിതി രൂപീകരിച്ചു. ഏരിയ തല സംഘാടക സമിതി രൂപീകരണ യോഗം അബ്ദുൽ മജീദ് സ്മാരക മന്ദിരത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റിയംഗം സി. മുകേഷ് അധ്യക്ഷനായി. ഏരിയ നേതാക്കളായ എസ്.ആർ. രമേശ്, എൻ. ബേബി എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികളായി എസ്.ആർ. രമേശ് - പ്രസിഡന്റ്, പി.കെ. ജോൺസൻ - സെക്രട്ടറി, കൺവീനർമാർ:സി മുകേഷ് -സെമിനാർ , എൻ.ബേബി -കലാ - സാംസ്കാരികം, എസ്.ആർ. രമേശ് -വോളന്റിയർ, പി.ടി. ഇന്ദുകുമാർ -പ്രചാരണം ), എസ്. ഗോപകുമാർ -സ്പോർട്ട്സ്, ഗയിംസ്.