ദേശീയപാതയ്ക്കു സമീപം ടാങ്കര്‍ ലോറി മറിഞ്ഞു
1494585
Sunday, January 12, 2025 6:14 AM IST
ചവറ: ദേശീയപാതക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്നലെ രാവിലെ 11.30 ഓടെ ശങ്കരമംഗലം കെഎംഎംഎല്‍ കമ്പനിക്ക് സമീപമായിരുന്നു അപകടം.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കൊല്ലത്ത് നിന്ന് പെയിന്റ് ചെയ്ത് കൊണ്ടു വന്ന ലോറി കെഎംഎംഎല്ലിന് സമീപത്ത് നിര്‍ത്തിയിട്ടതായിരുന്നു.
കുറച്ച് സമയത്തിന് ശേഷം ലോറി പുറകോട്ടെടുക്കുന്നതിനിടയില്‍ ദേശീയപാത വികസനത്തിനായി എടുത്ത കുഴിയില്‍ വീഴുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. സംഭവം അറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി.